ഇരവിപുരം: വീടിന്റെ ഓടിളക്കി യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം. യുവതി ഓടി രക്ഷപെട്ടത് കൊണ്ട് അപകടം ഒഴിവായി. വിവാഹാഭ്യർത്ഥന നിരസിച്ചതാണ് കൊലപ്പെടുത്താൻ കാരണമെന്നാണ് റിപ്പോർട്ട്. ഇരവിപുരത്താണ് സംഭവം. വർക്കല സ്വദേശി ഷിനു(25) പോലിസ് കസ്റ്റഡിയിൽ.
ഷിനു വിവാഹം ആലോചിച്ച് യുവതിയുടെ വീട്ടിൽ ചെന്നിരുന്നു. എന്നാൽ ജാതകം ചേരാത്തത് കൊണ്ട് വിവാഹം വേണ്ടന്നു വയ്ക്കുകയായിരുന്നു. തുടർന്ന് ഇന്ന് രാത്രി വീടിന്റെ ഓടിളകി പെട്രോൾ ഒഴിക്കാൻ പോകുന്നത് കണ്ട് യുവതി ഓടി രക്ഷപ്പെടുകയായിരുന്നു.