Kerala

ഐഎംഎ സമരം; ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി എറണാകുളത്തും പ്രതിഷേധ ധര്‍ണ്ണ

 

കൊച്ചി: പശ്ചിമ ബംഗാളിലെ ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐഎംഎയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തും പ്രതിഷേധ ധര്‍ണ്ണ നടന്നു. ഐഎംഎ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ നടന്ന ധര്‍ണ്ണ പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ. ജോസ് ചാക്കോ പെരിയപ്പുറം ഉദ്ഘാടനം ചെയ്തു.

ഇന്ന് രാവിലെ 6 മണി മുതല്‍ ആരംഭിച്ച 24 മണിക്കൂര്‍ സമരം നാളെ രാവിലെ 6 മണിയ്ക്ക് അവസാനിക്കും. കേന്ദ്ര ആശുപത്രി സംരക്ഷണ നിയമം നടപ്പിലാക്കുക, ആശുപത്രി ആക്രമണം ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഐഎംഎയുടെ പ്രതിഷേധ ധര്‍ണ്ണയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐഡിഎയുടെ കീഴിലുള്ള എല്ലാ ദന്താശുപത്രികളും ഇന്ന് അടച്ചിട്ടിരിക്കുകയാണ്.

ഐ.എം.എ മുന്‍ സംസ്ഥാന പ്രസിഡന്റമാരായ ഡോ. എം.എന്‍ വെങ്കിടേശ്വരന്‍,ഡോ. എ.വി. ബാബു, കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ചാക്കോ, ഐ.ഡി.എ ജില്ലാ പ്രസിഡന്റ് ഡോ. ബിന്ദു റേച്ചല്‍ തോമസ്, സെക്രട്ടറി ഡോ. സിബി ടി ചേന്നന്‍കര, ഐ.എം.എ മധ്യകേരള പ്രസിഡന്റ് ഡോ.രാജേശ്വരി, കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ. കെ.എച്ച് ദീപ, ഐ.എം.എ മുന്‍ ജില്ലാ സെക്രട്ടറി ഡോ. ജോസഫ് മനോജ്, അമൃത മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥി ഭരത് ശിവന്‍, കളമശ്ശേരി മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥി അനീസ് വി.പി, കൊച്ചി ഐ.എം.എ പ്രസിഡന്റ് ഡോ. ജുനൈദ് റഹ്മാന്‍, സെക്രട്ടറി ഹനീഷ് മീരാസ എന്നിവര്‍ പ്രസംഗിച്ചു. കളമശ്ശേരി, അമൃത മെഡിക്കല്‍ കോളേജുകളിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നഗരം ചുറ്റി പ്രതിഷേധ ജാഥയും നടത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top