വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രം സിന്ധുബാദിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പന്നെയാരും പദ്മിനിയും, സേതുപതി എന്നീ ചിത്രങ്ങള്‍ ഒരുക്കിയ എസ് യു അരുണ്‍ കുമാറാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. പേരന്‍പിന്റെ വിജയത്തിന് ശേഷം അഞ്ജലി നായികയാവുന്ന ചിത്രം കൂടിയാണിത്.
ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണെന്ന സൂചന നല്‍കികൊണ്ടാണ് സിന്ധുബാദിന്റെ ട്രെയിലര്‍ പുറത്തുവന്നിരിക്കുന്നത്. വിജയ് സേതുപതിയും അഞ്ജലിയും തന്നെയാണ് ട്രെയിലറില്‍ തിളങ്ങിനില്‍ക്കുന്നത്. സേതുപതിയുടെ മകന് സൂര്യയും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ലിങ്ക, വിവേക് പ്രസന്ന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.