തിരുവനന്തപുരം: പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി പി.ജെ. ജോസഫ് തുടരുമെന്ന് റോഷി അഗസ്റ്റിന് എംഎല്‍എ. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി പി.ജെ. ജോസഫ് തന്നെ തുടരണമെന്നും. ചെയര്മാന് സ്ഥാനത്തില്‍ മാത്രമാണ് തര്‍ക്കമുണ്ടായിരുന്നതെന്നും, പാര്‍ട്ടി ലീഡര്‍ ജോസഫും ചെയര്മാന് ജോസ് കെ. മാണിയും എന്നതാണ് തങ്ങളുടെ നിലപാടെന്നും റോഷി പറഞ്ഞു.
ജോസ് കെ. മാണിയെ അനുകൂലിക്കുന്ന വിഭാഗം വിളിച്ചു ചേര്‍ത്ത പാര്‍ട്ടിയുടെ സംസ്ഥാന സമിതി യോഗത്തില്‍ മുതിര്‍ന്ന നേതാവ് സി.എഫ്. തോമസ് പങ്കെടുക്കാതിരുന്നത് വിട്ടു നില്‍ക്കലല്ലെന്നും റോഷി വ്യക്തമാക്കി.