ബിക്കിനി ധരിച്ച ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് മ്യാന്മറില് ഡോക്ടര്‍ക്ക് സസ്പെന്ഷന്. നങ് മ്യൂ സാന്‍ എന്ന ഡോക്ടറുടെ ലൈസന്‍സാണ് മരവിപ്പിച്ചത്. ജനറല്‍ ഫിസിഷ്യനായ നങ് മ്യൂ സാന്‍ രണ്ട് വര്‍ഷം മുന്‍പാണ് മോഡലിങ് രംഗത്തേക്ക് എത്തുന്നത്. മോഡണ് വസ്ത്രങ്ങളണിഞ്ഞാണ് ഫോട്ടോഷൂട്ടുകള്‍. എന്നാല്‍ ഇത് മ്യാന്മറിന്റെ സംസ്കാരമല്ല എന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ പറയുന്നത്.കൗണ്‍സില്‍ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് നങ് മ്യൂ സാനും വ്യക്തമാക്കി.
ബിക്കിനി ധരിച്ച ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു; ഡോക്ടര്‍ക്ക് സസ്പെന്ഷന്
By
June 16, 2019 1:58 pm