Latest News

ശ്രീലങ്കന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കോയമ്പത്തൂരില്‍ എന്‍.ഐ.എ റെയ്ഡ്

കോയമ്പത്തൂര്‍: ശ്രീലങ്കന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കോയമ്പത്തൂരില്‍ എട്ട് സ്ഥലങ്ങളില്‍ എന്‍.ഐ.എ റെയ്ഡ് നടന്നു. എട്ട് പേരെ ചോദ്യം ചെയ്തു. തീവ്രവാദ സംഘടനകള്‍ക്ക് ആയുധങ്ങള്‍ എത്തിച്ചു നല്‍കിയതുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്.

രാവിലെ 6 മണിയോടെയാണ് പരിശോധന തുടങ്ങിയത്. കോയമ്പത്തൂരിലെയും കൊച്ചിയിലെയും എന്‍.ഐ.എ സംഘങ്ങളാണ് പരിശോധന നടത്തിയത്. പോത്തനൂര്‍, ഉക്കടം, കുനിയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. എട്ട് പേരുടെ വീടുകളിലും, വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തി.

ശ്രീലങ്കന്‍ സ്ഫോടനത്തില്‍ ഉള്‍പ്പെട്ടവരുമായി സാമൂഹ്യ മാധ്യമങ്ങളില്‍ ആശയ വിനിമയം നടത്തിയവരുടെ വീടുകളിലും, സ്ഥാപനങ്ങളിലുമാണ് പരിശോധന നടത്തിയതെന്നാണ് സൂചന.

വിവിധ സംഘടനകളുടെ ഓഫീസുകളില്‍ നടത്തിയ പരിശോധനയില്‍ പെന്‍ഡ്രൈവുകള്‍ ഉള്‍പ്പെടെ ഡിജിറ്റല്‍ രേഖകളും കണ്ടെത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top