കൊല്ലം അഞ്ചലില്‍ അര്‍ബുദ രോഗിയായ ഓട്ടോ ഡ്രൈവറെ പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ഹോംഗാര്‍ഡ് കൈകാണിച്ചപ്പോള്‍ വാഹനം നിര്‍ത്തിയില്ലെന്ന പേരിലായിരുന്നു മര്‍ദ്ദനം. അഞ്ചല്‍ സ്വദേശി രാജേഷിന്റെ തോളെല്ലിന് പരിക്കേറ്റു. മര്‍ദ്ദിച്ചിട്ടില്ലെന്നും മദ്യപിച്ച് വാഹനമോടിച്ചതിനാണ് കേസെടുത്തതെന്നും പോലീസ് പറഞ്ഞു.