മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് കെ.എസ്.ആര്.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കാറിലുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി സത്താറാണ് മരിച്ചത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. സത്താറിന്റെ മൃതദേഹം ചങ്ങരംകുളം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം.
കെ.എസ്.ആര്.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
By
June 10, 2019 10:28 am