മുംബൈ: ഹോളിവുഡിനൊപ്പം ബോളിവുഡും ആഘോഷിച്ച വിവാഹമായിരുന്ന പ്രിയങ്ക ചോപ്ര- നിക്ക് ദമ്പതികളുടേത്. അമേരിക്കന്‍ ഗായകന് നിക്ക് ജോനാസ് ആണ് പ്രിയങ്കയുടെ ഭര്‍ത്താവ്. കഴിഞ്ഞ ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം. ചെറുപ്പക്കാരനായ നിക്കിന് പ്രിയങ്ക വിവാഹം കഴിച്ചത് പലര്‍ക്കും ഇഷ്ടപ്പെട്ടിരുന്നില്ല. അമേരിക്കന്‍ പാപ്പരാസികള്‍ പ്രിയങ്ക നിക്കിനെ വളച്ചെടുത്തു എന്ന വിധത്തില്‍ വാര്‍ത്തകളും എഴുതി.
36 വയസ്സുള്ള പ്രിയങ്ക തന്നേക്കാള്‍ 10 വയസ്സ് കുറവുള്ള യുവാവിനെ വിവാഹം കഴിക്കുന്നുവെന്നതായിരുന്നു പലര്‍ക്കും അംഗീകരിക്കാന്‍ സാധിക്കാത്ത കാര്യം. ഇതെക്കുറിച്ച് മനസ്സു തുറക്കുകയാണ് പ്രിയങ്കയിപ്പോള്‍. തങ്ങളുടെ സ്വകാര്യതയെ മാനിക്കാതെ ചിലര്‍ വിവാഹ സമയത്ത് അധിക്ഷേപിച്ചുവെന്നും ഇപ്പോഴും അത് തുടരുന്നുവെന്നും പ്രിയങ്ക പറഞ്ഞു.’പുരുഷന്മാര്ക്ക് തങ്ങളേക്കാള്‍ പ്രായം കുറഞ്ഞവരെ വിവാഹം ചെയ്യാം. പക്ഷേ സ്ത്രീകള്‍ക്ക് ആയിക്കൂടാ. സമൂഹത്തിന്റെ ഇരട്ടത്താപ്പാണിത്. പുരുഷന്മാര് പകുതി പ്രായമുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കാറുണ്ട്. എന്നാല്‍ ആരും അത് ശ്രദ്ധിക്കാറില്ല. അതെക്കുറിച്ച് സംസാരിക്കാറുമില്ല.