ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിവാഹത്തിന് യുവതി നിരസിച്ചതിനെ തുടര്‍ന്ന് ഒമ്പത്വയസുകാരിയായ മകളെ തട്ടികൊണ്ടുപോയ യുവാവ് അറസ്റ്റില്‍. കമലേഷ് എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നാലുമക്കളുടെ അമ്മയായ യുവതിയുമായി കമലേഷ് അടുത്ത സൗഹൃദത്തിലായിരുന്നു. തുടര്‍ന്ന് ഇയാള്‍ യുവതിയോട് വിവാഹാഭ്യര്‍ഥന നടത്തി. എന്നാല്‍ വിവാഹ വാഗ്ദാനം യുവതി നിരസിച്ചു.
പുറത്ത് സാധനങ്ങള്‍ വാങ്ങാന്‍ പോയ തന്റെ മകള്‍ തിരികെയെത്താത്തതില്‍ യുവതി പോലീസിന് പരാതി നല്കി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്താല്‍ പെണ്‍കുട്ടിയെ കമലേഷിനൊപ്പം കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി യുവതിയെ സമ്മര്‍ദ്ദത്തിലാക്കി വിവാഹം കഴിക്കുകയായിരുന്നു ഉദ്ദേശ്യമെന്ന് കമലേഷ് പോലീസിനോട് പറഞ്ഞു.