ചികിത്സ കിട്ടാതെ രോഗി മരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. H1N1 ബാധിച്ച രോഗിയെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തില്ലെന്ന് ബന്ധുക്കൾ. രണ്ടു മണിക്കൂർ ആംബുലൻസിൽ കിടന്നിട്ടും തിരിഞ്ഞു നോക്കിയില്ലെന്ന് ബന്ധുക്കൾ. ഇടുക്കി സ്വരാജ് സ്വദേശി ജേക്കബ് തോമസാണ്(62)മരിച്ചത്. വെന്റിലേറ്റർ ഒഴിവില്ലായിരുന്നെന്ന് ആശുപത്രി അധികൃതർ.കോട്ടയത്തെ രണ്ട് സ്വകാര്യ ആശുപത്രികളും ചികിത്സ നിഷേധിച്ചു. കാരിത്താസ് , മാതാ ആശുപത്രികളിലെ ഡോക്ടർമാരും തിരിഞ്ഞ് നോക്കിയില്ലെന്നും മരിച്ചയാളുടെ മകൾ റെനി പറഞ്ഞു. സ്വകാര്യ ആശുപത്രികൾക്കെതിരെയും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ബന്ധുക്കൾ അറിയിച്ചു.
തിരിഞ്ഞ് നോക്കാതെ രണ്ട് മണിക്കൂറോളം ആംബുലൻസിൽ; ചികിത്സ കിട്ടാതെ രോഗി മരിച്ചു
By
June 5, 2019 6:28 pm