മുംബൈ: ടിക്ടോക്ക് താരത്തെ കാണാന്‍ 14കാരി വീട്ടില്‍ നിന്നും ഒളിച്ചോടി. നേപ്പാള്‍ സ്വദേശിയായ 16കാരനായ ടിക്ടോക് താരം റിയാസ് അഫ്രീന്നെ കാണാനായിരുന്നു പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയത്. മാതാപിതാക്കള്‍ക്ക് ഒരു കത്ത് എഴുതിവച്ചിരുന്നു.
“ഞാന്‍ വീട്ടില്‍ നിന്നും പോവുകയാണ്. അച്ഛന്റെ പെരുമാറ്റത്തില്‍ ഞാന്‍ ഏറെ ദുഖിതയാണ്. എന്നെ കുറിച്ച് കൂടുതല്‍ ചിന്തിച്ച് ദുഃഖിക്കരുത്. ഇക്കാരണത്താല്‍ അമ്മ ആത്മഹത്യ ചെയ്യരുത്, ഞാന്‍ ഒരു ആണിന്റെ കൂടെയാണ് പോകുന്നതെന്ന് തെറ്റിദ്ധരിക്കരുത് ഞാന്‍ തനിച്ചാണ് പോകുന്നത്” ഇതായിരുന്നു പെണ്‍ക്കുട്ടി അമ്മക്ക് എഴുതി വച്ച കത്ത്.
അച്ഛനോട് പെണ്‍ക്കുട്ടിക്ക് അകല്‍ച്ച ഉണ്ടായിരുന്നു. മാതാപിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവില്‍ 8 മണീകൂറിന് ശേഷമാണ് നഗരത്തില്‍നിന്നും പെണ്‍ക്കുട്ടിയെ കണ്ടെത്തിയത്.
റിയാസ് അഫ്രീന് എന്ന ടിക്ടോക് താരത്തോട് പെണ്‍കുട്ടിക്ക് ആരാധന ഉണ്ടായിരുന്നുവെന്നും താരത്തെ കാണാന്‍ നേപാളില്‍ പോകണമെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. ഇത് പെണ്‍കുട്ടിയെ കണ്ടുപിടിക്കാന്‍ പോലീസിന് കൂടുതല്‍ സഹായകമായി.