വിവാഹത്തെ പറ്റിയുള്ള തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് സല്മാന് ഖാന്. ‘ഞാന്‍ വിവാഹത്തില്‍ വിശ്വസിക്കുന്നില്ല. നശിച്ചുകൊണ്ടിരിക്കുന്ന ഒരു സമ്പ്രദായമാണത്. എന്നാല്‍ ജീവിതത്തില്‍ ഒരു കൂട്ടുവേണം. അത്രമാത്രം’- സല്മാന് പറഞ്ഞു. ബോംബൈ ടൈംസിന് നല്കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
വിവാദമായ കേസുകളില്‍ നിന്ന് കുറ്റവിമുക്തനായാല്‍ മാത്രമേ വിവാഹത്തെക്കുറിച്ച് ചിന്തിക്കൂവെന്ന് സല്മാന് നേരത്തെ പറഞ്ഞിരുന്നു. മോഡല്‍ ലൂലിയ വാന്‍ച്വറിനെ സല്മാന് വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന് ഒരു കാലത്ത് പ്രചരണങ്ങളുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്തയില്‍ സത്യമില്ലെന്ന് സല്‍മാനും സഹോദരി അര്‍പിതയും രംഗത്ത് വരികയും ചെയ്തിരുന്നു.