ന്യൂഡല്‍ഹി: സിപിഐ ജനറല്‍ സെകട്ടറി എസ്. സുധാകര്‍ റെഡ്ഡി സ്ഥാനമൊഴിയുന്നു. ആരോഗപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സ്ഥാനമൊഴിയുന്നതിനുള്ള അപേക്ഷ അദ്ദേഹം പാര്‍ട്ടി കേന്ദ്ര സെക്രട്ടേറിയറ്റിനും ദേശീയ എക്സിക്യൂട്ടിവിനും നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. കാലാവധി പൂര്‍ത്തിയാക്കാന്‍ രണ്ടു വര്‍ഷം ബാക്കിനില്‍ക്കെയാണ് റെഡ്ഡി സ്ഥാനമൊഴിയാനൊരുങ്ങുന്നത്.
2021 വരെയാണ് സുധാകര്‍ റെഡ്ഡിയുടെ കാലാവധി. അതുവരെ പദവിയില്‍ തുടരാന്‍ കേന്ദ സെക്രട്ടറിയറ്റും ദേശീയ എക്സിക്യൂട്ടിവും റെഡ്ഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അദ്ദേഹം രാജി ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായാണ് സൂചന. റെഡ്ഡി വഴങ്ങിയില്ലെങ്കില്‍ പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കാന്‍ സിപിഐ ദേശീയ കൗണ്‍സില്‍ അടുത്ത മാസം യോഗംചേരും.