കെ ജി എഫ് 2 ചിത്രീകരണത്തിന് ഒരുങ്ങുന്നു. സിനിമയുടെ ചിത്രീകരണം ജൂണ്‍ 6ന് മൈസൂരില്‍ ആരംഭിക്കും. ബോളിവുഡ് താരം രവീണ ടണ്ഡന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വേഷത്തില്‍ അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഔദ്യോഗികമായി ഇത് പ്രഖ്യാപിച്ചിട്ടില്ല. ചിത്രത്തില്‍ യാഷ് തന്നെ വീണ്ടും നായകനായെത്തുന്നു.
ചിത്രത്തില്‍ വില്ലനായി ബോളിവുഡ് താരം സഞ്ജയ് ദത്ത് അഭിനയിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സഞ്ജയ് ദത്ത് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
പ്രശാന്ത് നീല്‍ ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സംവിധാനവും. കന്നഡയില്‍ ഇതുവരെ നിര്‍മ്മിക്കപ്പെട്ടതില്‍ ഏറ്റവും ചെലവേറിയ ചിത്രമായിരുന്നു കെജിഎഫ്. 2018 ഡിസംബര്‍ 23നാണ് ചിത്രം പുറത്തിറങ്ങിയത്. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.