Latest News

മകനെ പിതാവ് കെട്ടിതൂക്കിയ സംഭവത്തില്‍ അയല്‍വാസികളും അറസ്റ്റില്‍

ബെംഗളൂരു: വീഭൂതപൂരില്‍ കടബാധ്യതയെ തുടര്‍ന്ന് 12 വയസ്സുള്ള മകനെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ പിതാവും അയല്‍വാസികളും അറസ്റ്റില്‍. കൊല്ലപ്പെട്ട വരുണിന്റെ പിതാവ് സുരേഷ് ബാബുവിനെ ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. പ്രേരാണാകുറ്റം ചുമത്തിയാണ് അഞ്ച് അയല്‍വാസികളെ അറസ്റ്റു ചെയതതെന്ന് പൊലീസ് കമ്മീഷ്ണര്‍ ടി.സുനില്‍കുമാര്‍ പറഞ്ഞു. കൂടുതല്‍ ആളുകളെ കസ്റ്റഡിയില്‍ എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

സ്വകാര്യ കമ്പനിയില്‍ സെയില്‍സ് എക്‌സിക്യൂട്ടീവായ സുരേഷ് ബാബുവും വീട്ടുജോലിക്കാരിയായ ഭാര്യയും ചേര്‍ന്നു നടത്തിയ ചിട്ടിക്കമ്പനി തകര്‍ന്നതോടെ 5 ലക്ഷത്തോളം രൂപ കടം കയറി. സാമ്പത്തിക പരാധീനത മൂലം അയല്‍വാസികളില്‍നിന്നു വലിയ തുകകള്‍ കടം വാങ്ങിയിരുന്നു. നിക്ഷേപകരും അയല്‍വാസികളും വീട്ടില്‍ കയറിയിറങ്ങി ശല്യപ്പെടുത്താന്‍ തുടങ്ങി. ചിലര്‍ മുതലിനൊപ്പം തന്നെ പലിശയും ചോദിച്ചു.

പരിഹരിക്കാനാവാത്ത വിധം സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്യാനുറച്ച സുരേഷ് ബാബു(45) പന്ത്രണ്ട് വയസുകാരനായ മകനെ സ്റ്റൂളില്‍ കയറ്റി നിര്‍ത്തുന്നതും കഴുത്തില്‍ കുരുക്കിട്ട ശേഷം സ്റ്റൂള്‍ മാറ്റുന്നതും വീഡിയോയിലുണ്ട്. ഭാര്യ ഗീതാഭായി(38)യും തൂങ്ങി മരിക്കുകയായിരുന്നു.ശേഷം ആത്മഹത്യക്ക് ശ്രമിച്ച സുരേഷ് ബാബു പതിനേഴുകാരിയായ മകളുടെ അപേക്ഷയെ തുടര്‍ന്ന് അതില്‍ നിന്ന് പിന്മാറി. ശനിയാഴ്ച രാത്രിയോടെ നടന്ന സംഭവം ഞായറാഴ്ചയാണ് പുറത്തറിഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top