ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ നവ മാധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദനക്ക് പിന്നാലെ ടീം അംഗം ചിരാഗ് പട്നായിക്കിന്റെയും ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി. അക്കൗണ്ടുകള്‍ കാണാതായതിന്റെ കാരണം വ്യക്തമായിട്ടില്ല.
ഇന്നലെയാണ് കോണ്‍ഗ്രസ് നവ മാധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദനയുടെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായത്. മുന്‍ സഹപ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ചിരാഗിനെ കഴിഞ്ഞയാഴ്ച്ച പൊലീസ് ഡല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ചിരാഗ് തെറ്റുകാരനല്ലെന്നായിരുന്നു ഈ വിഷയത്തില്‍ ദിവ്യയുടെ നിലപാട്.
ദിവ്യ സ്പന്ദനക്ക് പിന്നാലെ ചിരാഗ് പട്നായിക്കും; ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി
By
June 3, 2019 2:53 pm