Health

അര്‍ബുദത്തെ പ്രതിരോധിക്കാനും മസ്തിഷ്‌ക ആരോഗ്യത്തിനും സീതപ്പഴം

കസ്റ്റര്‍ഡ് ആപ്പിള്‍ എന്നറിയപ്പെടുന്ന സീതപ്പഴം മസ്തിഷ്‌ക ആരോഗ്യത്തിന് മികച്ചതാണ്.ഇതിലടങ്ങിയിട്ടുള്ള പൊട്ടാസ്യം,മഗ്‌നീഷ്യം,ഫോസ്ഫറസ്,കോപ്പര്‍,സോഡിയംതുടങ്ങിയ ധാതുക്കളാണ് തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതില്‍ പങ്ക് വഹിക്കുന്നത്. ഊര്‍ജത്തിന്റെ കലവറയാണ് സീതപ്പഴം. ശരീരത്തിന് ക്ഷീണം തോന്നുമ്പോള്‍ സീതപ്പഴം കഴിച്ചാല്‍ ഉന്മേഷംലഭിക്കും. ഇതില്‍ ധാരാളമായി അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി, എ, ബി6 എന്നീ പോഷകങ്ങളാണ് ഇതിന് പിന്നില്‍. ഇതിനു പുറമേപേശികളുടെ ശക്തിക്ഷയവും അകറ്റുന്നു.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ഇതിന് കഴിയും. സീതപ്പഴത്തില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ദഹനം സുഗമാക്കാനും ദഹനേന്ദ്രിയത്തിന് സംരക്ഷണം നല്‍കാനും സഹായിക്കും. അര്‍ബുദത്തെ പ്രതിരോധിക്കാനും ഇതിന് ശേഷിയുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top