കാലിഫോര്‍ണിയ: അഞ്ചു മാസങ്ങള്‍ക്ക് ശേഷം ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ശിശു ആശുപത്രി വിട്ടു. 23 ആഴ്ച മാത്രം പ്രായമുള്ളപ്പോഴാണ് ബേബി സായ്വേ ജനിച്ചത്. 243 ഗ്രാം മാത്രം ഭാരം. അഞ്ചു മാസങ്ങള്‍ക്ക് ശേഷം രണ്ടരകിലോ ഭാരമായതിനെ തുടര്‍ന്ന് ബേബി സായ്വേ ആശുപത്രി വിട്ടു.
എമര്‍ജന്‍സി സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ശസ്ത്രക്രിയ വൈകിയാല്‍ അമ്മയുടെ ജീവന് അപകടത്തിലാകുന്നതുകൊണ്ട് സിസേറിയന് നടത്തി. കഴിഞ്ഞ ഡിസംബറില്‍ കാലിഫോര്‍ണിയയിലെ ഷാര്‍പ്പ് മേരി ബ്രിച്ച് ഹോസ്പറ്റിലിലാണ് കുഞ്ഞ് ജനിച്ചത്. എന്നാല്‍ ഭാരം കൂടും വരെ കുഞ്ഞ് ആശുപത്രിയില്‍ തന്നെയായിരുന്നു. ആദ്യമായാണ് ഇത്രയും ഭാരം കുറഞ്ഞ ഒരു കുഞ്ഞ് ജീവിതത്തിലേയ്ക്ക് തിരിച്ചുവരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.