പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടി ലൈലയുടെ ഫോട്ടോഷൂട്ട് വൈറലാവുകയാണ്. ജസ്റ്റ് ഫോര്‍ വിമണ്‍ മാസികയ്ക്ക് വേണ്ടി ചെയ്ത ഫോട്ടോ ഷൂട്ടില്‍ കൂടുതല്‍ സുന്ദരിയായിരിക്കുകയാണ് താരം.
വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്ന് മാറിയ ലൈല ആലീസ് എന്ന തമിഴ് ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ബോളിവുഡ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ലൈല ശ്രദ്ധേയയാകുന്നത് തമിഴ് ചിത്രങ്ങളിലൂടെയാണ്. സൂര്യ, വിക്രം, അജിത്ത് എന്നിവരുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. 2006 ല്‍ മോഹന്‍ലാലിനൊപ്പം മഹാസമുദ്രം എന്ന ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്.