വീടിന് സമീപം നിറുത്തിയിട്ടിരുന്ന കാറിൽ കുട്ടികൾ കയറുകയായിരുന്നു. ഉള്ളിൽ കയറിയതിനു പിന്നാലെ കാറിന്റെ ഡോർ അടയുകയും കുട്ടികൾ ഉള്ളിൽ ആകുകയും ചെയ്തു. ഡോർ തുറക്കാനാകാതെ മൂന്ന് മണിക്കൂറിലേറെ കുട്ടികൾ അകത്തായി. വഴിയാത്രക്കാരനാണ് അബോധാവസ്ഥയിലായ കുട്ടികളെ കണ്ടത്. ഡോർ വെട്ടിപ്പൊളിച്ചാണ് കുട്ടികളെ പുറത്തെടുത്തത്. ആറു വയസ്സുകാരി പൂനം, നാല് വയസുള്ള ബുൾബുൾ,മൂന്ന് വയസ്സുകാരൻ പാട്രിക് എന്നിവരാണ് മരിച്ചത്. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം
നിർത്തിയിട്ട കാറിനുള്ളിൽ മൂന്ന് കുട്ടികൾ ശ്വാസം മുട്ടി മരിച്ച നിലയിൽ
By
May 25, 2019 12:52 am