മോദി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ കൊടിക്കുന്നില്‍ സുരേഷ് പ്രൊ ടൈം സ്പീക്കറായേക്കും. ലോക്സഭാംഗങ്ങളില്‍ ഏറ്റവും സീനിയോരിറ്റിയുള്ള അംഗത്തെ പ്രോ ടൈം സ്പീക്കറാക്കുക എന്ന ചട്ടം അനുസരിച്ചാണ് മാവേലിക്കര എം.പിയായ കൊടിക്കുന്നില്‍ സുരേഷിന് അവസരം ലഭിക്കുക. പ്രൊ ടൈം സ്പീക്കറാണ് അധികാരത്തിലേറുന്ന പ്രധാനമന്ത്രിയ്ക്കും മറ്റ് മന്ത്രിമാര്‍ക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുക.
കഴിഞ്ഞ ലോക്സഭയില്‍ കര്‍ണ്ണാടകയില്‍ നിന്നുള്ള ലോക്സഭാംഗമായ മുനിയപ്പയായിരുന്നു സീനിയര്‍ അംഗമെന്ന നിലയില്‍ പ്രോടൈം സ്പീക്കറായത്. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ മുനിയപ്പ ജയിച്ചില്ല.