ദുല്‍ഖറിന്റെ രണ്ടാമത്തെ ബോളിവുഡ് സിനിമ ‘ദ സോയ ഫാക്ടറിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ദുല്‍ഖര്‍ സല്‍മാനും സോനം കപൂറും ഒന്നിക്കുന്ന ചിത്രത്തിന്റെ സംവിധാനം അഭിഷേക് ശര്‍മ്മയാണ്. നീല നിറത്തിലുള്ള ജീന്‍സ് ഷര്‍ട്ട് ധരിച്ച് കാമുകീ കാമുകന്മാരായി ദുല്‍ഖറും സോനവും പരസ്പരം നോക്കിനില്ക്കുന്നതാണ് പോസ്റ്ററില്‍. ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ് പശ്ചാത്തലം.
2008ല്‍ പ്രസിദ്ധീകരിച്ച അനുജ ചൗഹാന്റെ ദ സോയ ഫാക്ടര്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം. പ്രദ്യുമ്നന് സിങാണ് തിരക്കഥ. സോയ സോളങ്കി എന്ന പെണ്‍കുട്ടിയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പ്രശസ്ത കളിക്കാരനും തമ്മിലുള്ള പ്രണയമാണ് ചിത്രം പറയുന്നത്. സെപ്തംബര്‍ 20ന് ചിത്രം തീയേറ്ററുകളിലെത്തും.