കൊച്ചി: വിവാദമായ കല്ലട കേസ് അട്ടിമറിക്കാന്‍നീക്കം. കേസിന്റെ തിരിച്ചറിയില്‍ പരേഡ് മുടക്കി കേസ് ദുര്‍ബലമാക്കാനായിരുന്നു ശ്രമം. തിരിച്ചറിയല്‍ പരേഡ് നടക്കുന്നതിന് മുന്‍പ് പ്രതികള്‍ ജാമ്യത്തിലിറങ്ങിയതോടെയാണ് കേസിലെ അട്ടിമറിനീക്കം വെളിപ്പെട്ടത്.
ജനരോഷമുയര്‍ന്ന സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസും സര്‍ക്കാരും നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേസിന്റെ ഭാഗമായ തെളിവെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കെയാണ് കേസില്‍ അട്ടിമറിനീക്കം നടന്നതായ വിവരം പുറത്തുവന്നത്. സുരേഷ് കല്ലട ബസില്‍ യാത്ര ചെയ്തവരെ ബസ് ജീവനക്കാരും ഗുണ്ടകളും ചേര്‍ന്ന് മര്‍ദിച്ച സംഭവത്തിലാണ് ഏഴുപേരെ അറസ്റ്റ് ചെയ്തിരുന്നത്.