ടൊവീനോ തോമസ് ടൈറ്റില്‍ റോളിലെത്തുന്ന ‘ലൂക്ക’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. കലാകാരനും സ്ക്രാപ്പ് ആര്‍ട്ടിസ്റ്റുമായ ലൂക്ക അഹാന കൃഷ്ണ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിനൊപ്പം ഇരിയ്ക്കുന്ന ദൃശ്യമാണ് പോസ്റ്ററില്‍.
ടൊവീനോയുടേതായി വരാനിരിക്കുന്ന സോളോ ഹീറോ ചിത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ‘ലൂക്ക’.നവാഗതനായ അരുണ്‍ ബോസ് ആണ് സംവിധാനം. അരുണിനൊപ്പം മൃദുല്‍ ജോര്‍ജ് കൂടി ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൂരജ് എസ് കുറുപ്പാണ് സംഗീതം.
പ്രണയം തുളുമ്പുന്ന ‘ലൂക്ക’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
By
May 19, 2019 10:00 am