നെയ്യാറ്റിന്‍ക്കര: നെയ്യാറ്റിന്‍ക്കരയില്‍ ആത്മഹത്യ ചെയ്ത ലേഖയുടെ കൂടുതല്‍ കുറിപ്പുകള്‍ പോലീസ് കണ്ടെത്തി. പരിശോധനയ്ക്കിടയില്‍ പോലീസിനു ലഭിച്ച നോട്ടു ബുക്കില്‍ നിന്നാണ് മറ്റു കുറിപ്പുകള്‍ കണ്ടെത്തിയത്. പുസ്തകത്തിലെ ഇരുപതോളം പേജില്‍ ലേഖ കുടുംബ പ്രശ്നങ്ങളെ കുറിച്ചും സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ചും എഴുതിയിട്ടുണ്ട്.
കടം വാങ്ങുന്നത് ഭര്‍ത്താവ് ചന്ദ്രന് ആണെന്നും എന്നാല്‍ ഭര്‍ത്താവും അമ്മയും തന്നെയാണ് കുറ്റപ്പെടുത്തിയിരുന്നത്. ഇതിന്റെ പേരില്‍ വീട്ടില്‍ നിരന്തരം വഴക്ക് നടന്നിരുന്നു എന്നും കുറിപ്പിലുണ്ട്. ഇനി ഇങ്ങനെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും മകളെ ഓര്ത്തുക്കൊണ്ടു മാത്രമാണ് ജീവിക്കുന്നതെന്നും കുറിപ്പില്‍ എഴുതിയിട്ടുണ്ട്.