മാവേലിക്കര: മാവേലിക്കര പുതിയകാവില്‍ തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിന്റെ അകിട് മുറിച്ചുമാറ്റി. കഴിഞ്ഞ ദിവസം രാത്രിയിലാണ് തൊഴുത്തില്‍ കെട്ടിയിരുന്ന പശുക്കള്‍ക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണമുണ്ടായത്.
പുതിയകാവ് തച്ചിട്ടി വടക്കതില്‍ അനില്‍കുമാറിന്റെ ഉടമസ്ഥതയിലുള്ള പശുക്കള്‍ക്ക് നേരേയാണ് ആക്രമണം ഉണ്ടായത്. എന്നാല്‍ അക്രമികള്‍ തൊഴുത്തില്‍ കയറി കയര്‍ അഴിക്കുന്നതിനിടെ ഒരു പശു ഓടി രക്ഷപ്പെട്ടു. രണ്ടാമത്തെ പശുവിന്റെ കാലുകള്‍ കെട്ടുന്നതിനിടെ ഉച്ചത്തില്‍ കരഞ്ഞതോടെ വീട്ടുകാര്‍ ഉണര്‍ന്നു. എന്നാല്‍ അപ്പോഴേക്കും പശുവിന്റെ അകിട് മുറിച്ച ശേഷം അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു.