Latest News

ഫെയ്‌സ്ബുക്കില്‍ നിന്ന് സക്കര്‍ബര്‍ഗിനെ പുറത്താക്കാന്‍ നീക്കം

ന്യൂയോര്‍ക്ക്: ഫെയ്‌സ്ബുക് സ്ഥാപകനായ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ ഫെയ്‌സ്ബുക്കില്‍ നിന്നു പുറത്താക്കുന്നതിനുള്ള നീക്കം ആരംഭിച്ച് ഓഹരി ഉടമകള്‍. സ്വകാര്യതയിലെ വിട്ടുവീഴ്ചകളും സുരക്ഷാവീഴ്ചകളും മൂലം പ്രതിസന്ധിയിലായ ഫെയ്‌സ്ബുക് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും സക്കര്‍ബര്‍ഗിനെ പുറത്താക്കുന്നതിനുള്ള ആസൂത്രിതനീക്കം ആരംഭിച്ചിരിക്കുകയാണ് പ്രതിഷേധക്കാര്‍.

സമരം നടത്തിയോ സമ്മര്‍ദ്ദം ചെലുത്തിയോ അല്ല, മറിച്ച് ഫെയ്‌സ്ബുക് ഓഹരികള്‍ വാങ്ങിക്കൂട്ടി ഡയറക്ടര്‍ബോര്‍ഡ് യോഗത്തില്‍ സക്കര്‍ബര്‍ഗിനെതിരെ വോട്ട് ചെയ്ത് പുറത്താക്കാനുള്ള വന്‍പ്രചാരണമാണ് നടക്കുന്നത്. ആക്ടിവിസ്റ്റ് സംഘടനകളായ കളര്‍ ഓഫ് ചെയ്ഞ്ച്, മജോരിറ്റി ആക്ഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് സക്കര്‍ബര്‍ഗിനെതിരെയുള്ള നീക്കം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top