പാലക്കാട്: പരീക്ഷയിൽ തോറ്റ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. പാലക്കാട് കുറ്റനാട് സ്വദേശിനി ഭവ്യയാണ് ആത്മഹത്യ ചെയ്തത്.പരീക്ഷയിൽ തോറ്റതിനെ തുടർന്ന് മനോ വിഷമത്തിലായിരുന്നു. മുൻ പരീക്ഷകൾക്കെല്ലാം മാർക്കുണ്ടായിരുന്ന ഭവ്യക്ക് പ്ലസ് ടുവിൽ ഇംഗ്ലീഷ് സബ്ജെക്ടിൽ തോൽവി ഉണ്ടായി.
പെരിങ്ങോട് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനിയാണ് ഭവ്യ. കഴിഞ്ഞ ദിവസം ഇടുക്കി പീരുമേട് ഏലപ്പാറ ചിന്നാര്‍ സ്വദേശിയായ സ്വാതിയെന്ന പെണ്‍കുട്ടിയും തോറ്റതിൽ മനംനൊന്ത് ജീവനൊടുക്കിയിരുന്നു
ഇംഗ്ലീഷ് ചതിച്ചു; പ്ലസ് ടു തോറ്റ വിദ്യാർത്ഥിനി തീകൊളുത്തി മരിച്ചു
By
May 8, 2019 5:44 pm