Breaking News

ഇന്ന് അക്ഷയ തൃതീയ, സ്വര്‍ണം സ്വന്തമാക്കാൻ പ്രിയപ്പെട്ട ദിനം

ഇന്ന് അക്ഷയ തൃതീയ.
അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണ്ണവും രത്‌നവും വാങ്ങുന്നത് വിശിഷ്ടമാണെന്നാണ് കരുതപ്പെടുന്നത്. പ്രമുഖ ജ്വല്ലറി ശൃംഖലകളെല്ലാം ഏറ്റവും പുതിയ അക്ഷയ തൃതീയ കളക്ഷനുകളാണ് ഉപഭോക്തക്കാള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

 
 ഇപ്രാവശ്യം സ്വര്‍ണത്തിന് റെക്കോര്‍ഡ് വില്‍പ്പന ഉണ്ടായേക്കുമെന്നാണ് ജ്വല്ലറി ഉടമകളുടെ പ്രതീക്ഷ. ചില വര്‍ഷങ്ങളില്‍ അക്ഷയതൃതീയ മുഹൂര്‍ത്തം രണ്ട് ദിവസങ്ങളിലായി വരാറുണ്ടെങ്കിലും ഇത്തവണ ഒരു ദിവസം മാത്രമാണ്. 

ഭാരതീയ വിശ്വാസപ്രകാരം അക്ഷയതൃതീയ ദിനത്തെ സര്‍വൈശ്വര്യത്തിന്‍റെ ദിനമായാണ് കണക്കാക്കുന്നത്. വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തൃതീയയാണ് അക്ഷയ തൃതീയയായി കണക്കാക്കുന്നത്. വൈശാഖ മാസത്തിലെ ഈ ദിനത്തില്‍ ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ഒരിക്കലും ക്ഷയിക്കില്ലെന്നാണ് വിശ്വാസം. ദാനാദിധര്‍മ്മങ്ങള്‍ക്കും ശുഭകാര്യങ്ങള്‍ക്കും ഏറ്റവും ഉത്തമമാണ് ഈ ദിനം.

ജപഹോമ പിതൃതര്‍പ്പണത്തിനും വൈശാഖ മാസത്തിലെ ഈ തൃതീയ ഉത്തമാണെന്നാണ് വിശ്വാസം. അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണ്ണവും രത്‌നവും വാങ്ങുന്നത് വിശിഷ്ടമാണെന്നാണ് കരുതപ്പെടുന്നത്. പ്രമുഖ ജ്വല്ലറി ശൃംഖലകളെല്ലാം ഏറ്റവും പുതിയ അക്ഷയ തൃതീയ കളക്ഷനുകളാണ് ഉപഭോക്തക്കാള്‍ക്കായി ഒരുക്കിയിരിക്കുന്നത്.  

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top