Breaking News

കുവൈറ്റിൽ നിന്ന് അലീനയെത്തിയത് മെഡിക്കൽ എൻട്രൻസ് എഴുതാൻ; വിമാനാത്താവളത്തിൽ നിന്ന് പോരും വഴി അപകടം

കോ​ട്ട​യം: മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​താ​നാ​യി നാ​ട്ടി​ലെ​ത്തി​യ പെ​ണ്‍​കു​ട്ടി​യും പി​തൃ​സ​ഹോ​ദ​ര പു​ത്ര​നും വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. കോ​ട്ട​യം പ​ള്ളി​ക്ക​ത്തോ​ട് അ​രു​വി​ക്കു​ഴി സ്വ​ദേ​ശി അ​ലീ​ന എ​ല്‍​സ ജോ​സ​ഫ്(18), അ​ലീ​ന​യു​ടെ പി​തൃ​സ​ഹോ​ദ​ര പു​ത്ര​ന്‍ എ​ബി​ന്‍ അ​നു​മോ​ന്‍ (13) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെയാണ് സംഭവം. കൂ​ത്താ​ട്ടു​കു​ളം എം​സി റോ​ഡി​ല്‍ ഇ​വ​ര്‍ സ​ഞ്ച​രി​ച്ച കാ​റും ടി​പ്പ​റും തമ്മില്‍ കൂ​ട്ടി​യി​ടി​ക്കുക​യി​രു​ന്നു.  കു​വൈ​റ്റി​ല്‍ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്ന അ​ലീ​ന വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​താ​നാ​യാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. അ​നു​മോ​നും മ​ക​ന്‍ എ​ബി​നും അ​ലീ​ന​യെ നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് കൂ​ട്ടി​ക്കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ ഇ​വ​രു​ടെ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top