Breaking News

പോളിങ്ങിനിടെ 5 പേർ കുഴഞ്ഞു വീണു മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പോളിംഗ് പുരോഗമിക്കുന്നതിനിടെ അഞ്ച് പേര്‍ കുഴഞ്ഞ് വീണ് മരിച്ചു. വോട്ട് ചെയ്യാന്‍ വരി നില്‍ക്കുന്നതിനിടയിലാണ് മരണം. മരിച്ചവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. എറണാകുളം പാറപ്പുറം വെളുത്തേപ്പിള്ളി വീട്ടില്‍ ത്രേസ്യാ കുട്ടി (72) , കണ്ണൂര്‍ മാറോളി സ്വദേശി വിജയി(64), കൊല്ലം കല്ലുംതാഴം പാര്‍വതി മന്ദിരത്തില്‍ മണി (63), പത്തനംതിട്ട പേഴുംപാറ സ്വദേശി ചാക്കോ മത്തായി, മാവേലിക്കര മറ്റം വടക്ക് പെരിങ്ങാട്ടംപള്ളില്‍ പ്രഭാകരന്‍ (74) എന്നിവരാണ് മരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top