Breaking News

പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്തെത്തും. പ്രത്യേക വിമാനത്തില്‍ എത്തുന്ന നരേന്ദ്ര മോദി രാത്രി 8ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്‍ഡിഎ റാലിയെ അഭിവാദ്യം ചെയ്ത് പ്രസംഗിക്കും. തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം പാര്‍ലമെന്റ് മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ യോഗത്തില്‍ പങ്കെടുക്കും.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രണ്ടാമത്തെ തവണയാണ് മോദി കേരളത്തിലെത്തുന്നത്. ആദ്യം പ്രചാരണത്തിന് എത്തിയത് കോഴിക്കോടായിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം ഗതാഗത നിയന്ത്രണവുമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top