Latest News

രക്ഷകനെ എല്ലാവരും മറന്നു; തീപിടിച്ചപ്പോള്‍ കുരച്ച് മുന്നറിയിപ്പ് നല്‍കിയ നായ തീയില്‍പ്പെട്ട് ജീവന്‍ വെടിഞ്ഞു

ഉത്തര്‍പ്രദേശ്: ബാന്ദയില്‍ ഇലക്ട്രോണിക്സ്-ഫര്‍ണിച്ചര്‍ ഷോറൂമിലുണ്ടായ തീപിടുത്തം മറ്റു നിലകളിലേക്ക് പടരുന്നതിന് മുമ്പ് കുരച്ച് മുന്നറിയിപ്പ് നല്‍കി നിരവധിപ്പേര്‍ക്ക് രക്ഷകനായ നായ അതേ തീയില്‍പ്പെട്ട് ജീവന്‍ വെടിഞ്ഞു. നാല് നിലകകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. മുകളിലത്തെ നിലയിലാണ് ഉടമ താമസിച്ചിരുന്നത്. തീ പടരുന്നത് കണ്ട നായ നിര്‍ത്താതെ കുരച്ച് കെട്ടിടത്തിലെ താമസക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തി. നായയുടെ നിര്‍ത്താതെയുള്ള കുര ശ്രദ്ധിച്ച കെട്ടിടത്തിലെ വിവിധ നിലകളില്‍ താമസിച്ചിരുന്ന മുപ്പതോളം പേര്‍ തീ പടരുന്നത് കണ്ട് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

എന്നാല്‍ രക്ഷപ്പെടാനുള്ള തിരക്കിനിടയില്‍ രക്ഷകനായ നായയെ എല്ലാവരും മറന്നു. ഇതോടെ നായ തീയില്‍ പെട്ട് ചത്തു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് നായയ്ക്ക് അപകടമുണ്ടായതെന്ന് രക്ഷപ്പെട്ട താമസക്കാരില്‍ ഒരാള്‍ അറിയിച്ചു.

ഒന്നാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. കെട്ടിടത്തിന് സമീപം അനധികൃതമായി സൂക്ഷിച്ചിരുന്ന വിറകിന്റെ ശേഖരത്തിന് തീപിടിച്ചത് ഇതിന്റെ തീവ്രത വര്‍ധിപ്പിച്ചു. വിവിധ ഫ്ളാറ്റുകളിലെ ഗ്യാസ് സിലിണ്ടറുകളും അഗ്‌നിബാധയെ തുടര്‍ന്ന് പൊട്ടിത്തെറിച്ചു. ഗ്യാസ് സിലിണ്ടറുകളുടെ പൊട്ടിത്തെറിയില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top