നാഗ്പൂര്‍: ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയ ലോകത്തിലെ ഏറ്റവും വലിപ്പം കുറഞ്ഞ വനിത ജ്യോതി ആംഗേ . നാഗ്പൂരിലെ പോളിങ്ങ് ബൂത്തിലെത്തി വോട്ട് ചെയ്തു. വോട്ട് എന്ന തലക്കെട്ടോടെ മൂന്ന് ചിത്രങ്ങളാണ് ഫേസ്ബുക്കില്‍ ജ്യോതി പങ്കുവെച്ചിരിക്കുന്നത്.
തിരിച്ചറിയല്‍ കാര്‍ഡും മഷി പുരണ്ട വിരലും ഉയര്‍ത്തിക്കാട്ടിയാണ് ജ്യോതി ചിത്രം പങ്കുവെച്ചിരിക്കുന്നത്. 2011 ലാണ് ലോകത്തിലെ ഏറ്റവും വലിപ്പം കുറഞ്ഞ വ്യക്തിയെന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഇന്ത്യക്കാരിയായ ജ്യോതി സ്വന്തമാക്കിയത്. ഇരുപത്തിയഞ്ച് കാരി ജ്യോതിക്ക് 62.8 സെന്റീമീറ്റര്‍ ഉയരമാണുള്ളത്.