Breaking News

വയനാട്ടിൽ ഇടതുപക്ഷത്തിന്‍റെ ശക്തി രാഹുൽ അറിയാൻ പോകുന്നതേയുള്ളു: മുഖ്യമന്ത്രി

തിരുവനന്തപുരം: രാഹുൽ ഗാന്ധി കേരളത്തിലേക്ക് വരുന്നതുകൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ലെന്നും വയനാട്ടിൽ ഇടതുപക്ഷത്തിന്‍റെ കരുത്ത് രാഹുൽ അറിയാൻ പോകുന്നതേയുള്ളുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

കേരളത്തിൽ ജനവിധി തേടുന്ന 20 സ്ഥാനാർത്ഥികളിൽ ഒരാ‌ൾ മാത്രമാണ് രാഹുൽ. അദ്ദേഹം ഇവിടെ മത്സരിക്കുന്നുണ്ടെന്ന് കരുതി കേരളത്തിൽ ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യവും ഉണ്ടാകാൻ പോകുന്നില്ലെന്ന് പിണറായി വിജയൻ തിരുവനന്തപുരത്ത് പറഞ്ഞു. ബിജെപിയിലേക്ക് പോകില്ലെന്ന് കോൺഗ്രസിലെ പ്രധാനിയായ സ്ഥാനാർത്ഥി പരസ്യം ചെയ്തത് കണ്ടു. ഇങ്ങനെ പരസ്യം ചെയ്യേണ്ടിവരുന്ന കോൺഗ്രസിന് എന്ത് വിശ്വാസ്യതയാണ് ഉള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു.

കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ കെ സുധാകരന്‍റെ പ്രചാരണ വീഡിയോക്കെതിരയാണ് മുഖ്യമന്ത്രിയുടെ പരിഹാസം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top