കൊച്ചി: സിസ്റ്റര്‍ അഭയക്കൊലക്കേസില്‍ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജി ഹൈക്കോടതി തള്ളി. ഇരുവരും വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചു. വിചാരണയിലൂടെ കേസിലെ സത്യം പുറത്ത് വരേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
അതേസമയം കേസിലെ രണ്ടാം പ്രതി ഫാദര്‍ ജോസ് പുതൃക്കയിലിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി നടപടി ഹൈക്കോടതി ശരിവച്ചിട്ടുണ്ട്. ക്രൈം ബ്രാഞ്ച് മുന്‍ എസ്പി കെ ടി മൈക്കിളിനെ പ്രതി ചേര്‍ത്ത വിചാരണക്കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.