മാനന്തവാടി : മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി കുരുന്നിന് ദാരുണാന്ത്യം. മാനന്തവാടി തലപ്പുഴ പണിയ കോളനിയില്‍ രമേശന്-സുനിത ദമ്ബതികളുടെ മകളാണ് മരിച്ചത്. നാലുമാസം പ്രായമുള്ള കുഞ്ഞിന് ഇന്ന് രാവിലെ മുലപ്പാല്‍ കൊടുക്കുന്നതിനിടെയാണ് പാല് തൊണ്ടയില്‍ കുരുങ്ങിയത്. കുഞ്ഞിന് ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ കൊണ്ടു പോകും വഴിയായിരുന്നു മരണം. ദമ്ബതികള്‍ക്ക് ഏകമകളാണുണ്ടായിരുന്നത്.
മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നാലു മാസം പ്രായമായ പെണ്‍കുഞ്ഞിന് ദാരുണാന്ത്യം
By
April 8, 2019 3:14 pm