Latest News

ആര്‍ക്കെങ്കിലും സ്വന്തം മക്കളെ വേണ്ടാന്നു തോന്നിയാല്‍ ഒന്നു ബന്ധപ്പെട്ടാ മതി എവിടെയായാലും വന്നെടുത്തോളാമെന്ന് സിനിമാ താരം

കേരളത്തെ നടുക്കിയ തൊടുപുഴ സംഭവത്തില്‍ സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ പ്രതികരിക്കുകയാണ്.
മരണത്തോട് മല്ലിട്ട് ഒടുവില്‍ ഏഴുവയസുകാരന്‍ വിധിക്ക് കീഴടങ്ങിയപ്പോള്‍ അതുവരെ കുഞ്ഞുജീവന് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ അവനെ മരണത്തിന് കാരണക്കാരായ പ്രതി അരുണിനെയും അമ്മയെയും ശപിക്കുകയാണ്. 
സമൂഹമാദ്ധ്യമങ്ങളിലും പ്രമുഖരടക്കം അവരുടെ രോഷം പങ്കുവച്ചിട്ടുണ്ട്. സിനിമാതാരമായ അഞ്ജലി അമീറിന്റെ കുറിപ്പും ശ്രദ്ധേയമായി.

”ആര്‍ക്കെങ്കിലും സ്വന്തം മക്കളെ വേണ്ടാന്നു തോന്നിയാല്‍ നിങ്ങള്‍ തെരുവിലുപേക്ഷിക്കുകയോ കൊല്ലുകയോ വേണ്ട: ഒന്നു ബന്ധപ്പെട്ടാ മതി എവിടെയായാലും വന്നെടുത്തോളാം.”എന്നാണ് അവര്‍ എഴുതിയിട്ടുള്ളത്. നിരവധി പേരാണ് നന്മനിറഞ്ഞ താരത്തിന്റെ മനസിനോട് ഐക്യപ്പെട്ട് കമന്റുകള്‍ രേഖപ്പെടുത്തുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top