Kerala

കിഫ്ബി മസാല ബോണ്ടിന് അപൂര്‍വനേട്ടം; മുഖ്യമന്ത്രിയ്ക്ക് ലണ്ടനിലേക്ക് ക്ഷണം

ഇന്ത്യയ്ക്ക് പുറത്ത് നിന്ന് ധനസമാഹരണത്തിനായി ഇന്ത്യന്‍ രൂപയില്‍ തന്നെ ബോണ്ട് ഇറക്കി പണം സമാഹരിക്കുന്ന മസാല ബോണ്ട് പൊതുവിപണിയിലിറക്കുന്നത് ചടങ്ങാക്കി മാറ്റാന്‍ ലണ്ടന്‍ സ്റ്റോക്ക് എക്സേഞ്ചിന്റെ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനെ ചടങ്ങില്‍ പങ്കെടുക്കാന്‍ ലണ്ടന്‍ സ്റ്റോക്ക് എക്സേചേഞ്ച് ക്ഷണിച്ചു. അടുത്ത മാസം 17ന് ലണ്ടനില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി തേടി കേന്ദ്രത്തെ സമീപിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ ബോണ്ട് വില്‍പ്പനയുടെ തുടക്കവും ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ വിളിച്ച് ലണ്ടന്‍ സ്റ്റാക്ക് എക്സേചേഞ്ച് നടത്തിയിരുന്നു. ഒരു സംസ്ഥാനസര്‍ക്കാര്‍ ഇറക്കുന്ന ബോണ്ട് ലണ്ടന്‍ സ്റ്റോക്ക് എക്സേചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നതും അതിന്റെ വില്‍പ്പനയുടെ തുടക്കം ചടങ്ങായി നടത്തുന്നതും ഇതാദ്യമായാണ്. ഇത്തരം ചടങ്ങില്‍ പങ്കെടുക്കുന്ന ആദ്യമുഖ്യമന്ത്രിയാകും പിണറായി വിജയന്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top