Kerala

പൊട്ടിക്കരഞ്ഞ് എം.കെ.രാഘവൻ; സിപിഎം ജയിക്കാൻ എന്തും ചെയ്യുമെന്ന് കോണ്‍ഗ്രസ്

കോഴിക്കോട്: കോഴയാരോപണത്തിന്‍റെ പേരിലുള്ള ആരോപണങ്ങൾ തള്ളി കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവൻ രംഗത്ത്. ആരോപണങ്ങൾക്ക് പിന്നിൽ സിപിഎം ആണെന്ന് ആരോപിച്ച രാഘവൻ വാർത്താ സമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞു. ചില മാഫിയ സംഘങ്ങളും കോഴിക്കോട്ടെ സിപിഎം നേതൃത്വവുമാണ് ദേശീയ ചാനൽ എന്ന പേരിലെത്തിയ സംഘത്തിന് പിന്നിലുള്ളത്. ഇതിന്‍റെ കൂടുതൽ വിവരങ്ങൾ സമയമാകുന്പോൾ വെളിപ്പെടുത്തും. വ്യക്തിഹത്യ നടത്താനാണ് സിപിഎം ശ്രമിക്കുന്നത്. തനിക്ക് ആത്മഹത്യ ചെയ്യാനാവില്ലെന്നും രാഷ്ട്രീയ ജീവിതത്തിൽ ഇതിലും വലിയ അപമാനം നേരിടാനില്ലെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top