ബ്രസീല്‍: ഫുട്ബോള്‍ ഇതിഹാസം പെലെയെ ആശുപത്രിയില്‍ പ്രവേശിച്ചു. കടുത്ത പനിയെത്തുടര്‍ന്ന് ഇന്നലെ വൈകിട്ടാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില തൃപ്തികരമാണെന്നും ഉടന്‍ ആശുപത്രി വിടുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഫ്രഞ്ച് യുവതാരം കിലിയന്‍ എംബാപ്പെയോടൊപ്പം പാരിസില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തു കൊണ്ടിരുന്ന പെലെയെ പരിപാടിക്കിടയില്‍ വെച്ചാണ് ആശുപത്രിയിലേക്ക് മാറ്റിയത്.