കൊളംബോ: ശ്രീലങ്കൻ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റൻ ദിമുത് കരുണരത്നെ മദ്യപിച്ച് വാഹനം ഓടിച്ചതിന് അറസ്റ്റിൽ. ഞായറാഴ്ച രാവിലെ കൊളംബോയിലാണ് താരം അറസ്റ്റിലായത്. കരുണരത്നെയുടെ വാഹനം ഓട്ടോറിക്ഷയെ ഇടിക്കുകയും ഓട്ടോ ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് താരം മദ്യപിച്ചതായി കണ്ടെത്തിയത്. കേസിൽ കരുണരത്നയ്ക്കു ജാമ്യം ലഭിച്ചു. താരത്തെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് വക്താവ് റുവാൻ ഗുണശേഖര പറഞ്ഞു. സംഭവത്തെക്കുറിച്ച് കരുണരത്നെ പ്രതികരിച്ചിട്ടില്ല. എന്നാൽ ശ്രീലങ്കൻ ക്രിക്കറ്റ് അധികൃതർ അപകടം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ താരത്തിനെതിരെ നടപടിയെടുക്കുമെന്നും പത്രക്കുറിപ്പിൽ ക്രിക്കറ്റ് ബോർഡ് അറിയിച്ചു
ശ്രീലങ്കൻ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റൻ അറസ്റ്റിൽ
By
March 31, 2019 4:22 pm