മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ തമിഴ് അരങ്ങേറ്റ ചിത്രമായ അസുരന്റെ ചിത്രീകരണം ആരംഭിച്ചു. സൂപ്പര്‍ ഹിറ്റ് ചിത്രം വടചെന്നൈയ്ക്ക് ശേഷം സംവിധായകന് വെട്രിമാരനും ധനുഷും ഒന്നിക്കുന്ന ചിത്രത്തിന്റെ ലോക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു.
ചിത്രത്തില്‍ ധനുഷ് ഇരട്ട വേഷത്തിലാണ് എത്തുന്നത്. രാജദേവര്‍ എന്ന അച്ഛന് കഥാപാത്രമായും കാളി എന്ന മകനായിട്ടുമാണ് ധനുഷ് ചിത്രത്തിലെത്തുന്നത്. മണിമേഖല എന്നാണ് ചിത്രത്തില്‍ മഞ്ജു വാര്യരുടെ കഥാപാത്രത്തിന്റെ പേര്. ധനുഷിന്റെ ഭാര്യാ വേഷമാണ് ചിത്രത്തില്‍ മഞ്ജുവിന്. തമിഴിലെ പ്രമുഖ എഴുത്തുകാരന് പൂമണിയുടെ ‘വെക്കൈ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.