കൊല്ലം: പത്തനാപുരത്തിന് സമീപം കടയ്ക്കാമണ്ണിൽ ഏഴു വയസുകാരിയിയ്ക്ക് പീഡനം. അമ്മയുടെ കാമുകനും ഇയാളുടെ സഹോദരനും ചേര്‍ന്നാണ് കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ കാമുകനായ അരുൺ കുമാറിനെ (21) പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തു.
ഒരു വര്‍ഷത്തിനിടെ പല തവണയായി ഇരുവരും ചേര്‍ന്ന് കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച് കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടി സ്കൂളിലെ ടീച്ചറോട് വിവരങ്ങള്‍ തുറന്നു പറഞ്ഞതിനെത്തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. അരുൺ കുമാറിൻ്റെ സഹോദരൻ ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം തുടരുകയാണ്.