കോന്നി: വിദേശത്ത് മരിച്ച യുവാവിന്റെ മൃതദേഹം മാറി എത്തിച്ചു. പകരം എത്തിച്ചത് ശ്രീലങ്കൻ യുവതിയുടെ . കോന്നി കുമ്മണ്ണൂർ സ്വദേശി റഫിഖ് ആണ് ഹൃദയാഘാതം മൂലം ഇന്നലെ സൗദിയിൽ മരിച്ചത്.
ഫെബ്രുവരി 27നാണ് റഫീഖ് സൌദി അറേബ്യയിൽ മരണപ്പെട്ടത്. നടപടികൾക്കു ശേഷം ഇന്നലെ വൈകുന്നേരമാണ് സൌദി എയർലൈൻ വിമാനത്തിൽ റഫീഖിന്റെ മൃതദേഹം എത്തിയത്. മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങുകയും കോന്നിയിലെ വീട്ടിൽ എത്തിക്കുകയും ചെയ്തു
സംസ്ക്കാര ചടങ്ങുകൾക്കായി ശവപ്പെട്ടി തുറന്നപ്പോഴാണ് മൃതദേഹം മാറിപ്പോയതായി മനസിലായത്. ഇതോടെ വിവരം പോലീസിൽ അറിയിച്ചു. പോലീസിന്റെ നേതൃത്വത്തിൽ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലെ മോർച്ചറിയിൽ എത്തിച്ചു. ഈ മൃതദേഹം സൌദിയിലേക്ക് തിരികെ കൊണ്ടുപോയി റഫീഖിന്റെ മൃതദേഹം തിരികെയെത്തിക്കണമെങ്കിൽ സർക്കാരിന്റെ ഇടപെടൽ ആവശ്യമാണ്.
ആശുപത്രിയിൽവെച്ച് മൃതദേഹം എംബാം ചെയ്യുന്നതിനിടെയാകാം മൃതദേഹം മാറിപ്പോയതെന്ന് പോലീസ് പറഞ്ഞു