Kerala

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് വീണ്ടും നോട്ടീസ്, സന്യാസ വ്രതം തുടരുമെന്ന് ലൂസി

വയനാട് : സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് വീണ്ടും സഭയുടെ നോട്ടീസ്. കാനോന്‍ നിയമപ്രകാരം കന്യാസ്ത്രീ പാലിക്കേണ്ട ചട്ടങ്ങള്‍ ലംഘിച്ചെന്ന് നോട്ടീസില്‍ പറയുന്നു. സഭയില്‍ നിന്ന് പുറത്തുപോകണം ഇല്ലെങ്കില്‍ പുറത്താക്കുമെന്ന് സഭ അറിയിച്ചു. ഏപ്രില്‍ 16 നാണ് കാരണം കാണിക്കല്‍ നോട്ടീസില്‍ സിസ്റ്ററിന് നല്‍കിയിരിക്കുന്ന അവസാന തീയതി.

സിനഡ് തീരുമാനം ലംഘിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തുവെന്നതാണ് സിസ്റ്റര്‍ക്കെതിരെ ചുമത്തിയ പ്രധാന കുറ്റം. കാറുവാങ്ങിയതും ശമ്പളം മഠത്തിന് നല്‍കാത്തതും ദാരിദ്ര്യവ്രതത്തിനു വിരുദ്ധമാണെന്നും നോട്ടീസില്‍ പറയുന്നുണ്ട്. മുമ്പ് രണ്ടുതവണ സഭ സിസ്റ്റര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിന് സിസ്റ്റര്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു.

അതേസമയം സന്യാസം വിട്ട് പോകാനല്ല സന്യാസ വ്രതം തുടരാന്‍ തന്നെയാണ് തീരുമാനമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പ്രതികരിച്ചു. മുന്‍പ് നല്‍കിയ നോട്ടീസിനെല്ലാം കനോന്‍ നിയമങ്ങളും ചട്ടങ്ങളും ഉദ്ധരിച്ച് തന്നെയാണ് സഭയ്ക്ക് മറുപടി നല്‍കിയതെന്നും സിസ്റ്റര്‍ ലൂസി കളപ്പുര കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top