കോയമ്പത്തൂർ: കോയമ്പത്തൂരിൽ കാർ അപകടത്തിൽ ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു. മരിച്ചവരിൽ രണ്ട് പേർ കുട്ടികളാണ്. ബുധനാഴ്ച രാവിലെയാണ് സംഭവം. നഗരത്തിലെ കെഡിമേഡ് എന്ന സ്ഥലത്ത് കാർ അപകടത്തിൽപ്പെടുകയായിരുന്നു. ഡ്രൈവർക്ക് കാറിന്റെ നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് കനാലിലേക്ക് മറിഞ്ഞു. മാസകാളിപാളയത്തിൽ നിന്ന് പഴനി ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുന്നതിനിടെയാണ് അപകടം. |
കോയമ്പത്തൂരിൽ കാർ അപകടം; ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു
By
March 13, 2019 2:12 pm