Breaking News

കൊച്ചിയിലെ യുവാവിന്റെ മരണം ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന്

കൊച്ചി: പാലച്ചുവടിൽ ഇന്നലെ ജിബിനെന്ന യുവാവിനെ ആൾകൂട്ടം മർദിച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ്. അനാശ്യാസ്യം ആരോപിച്ചു യുവാവിനെ മർദിച്ചു. ഇതുമായി ബന്ധപെട്ടു 13 പേർക്കെതിരെ കേസെടുത്തു, 4 പേര് കസ്റ്റഡിയിലെന്നും പോലീസ്.

ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് സമീപവാസികള്‍ യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിബിന്‍ സഞ്ചരിച്ച സ്‌കൂട്ടറും സമീപത്തുണ്ടായിരുന്നു. സ്‌കൂട്ടറില്‍ നിന്നും അല്‍പം മാറിയാണ് മൃതദേഹം കണ്ടെത്തിയത്.ചക്കരപ്പറമ്പില്‍ ഇലക്ട്രിക്കല്‍ ജോലി എടുക്കുന്ന ആളാണ് മരിച്ച ജിബിന്‍. വ്യാഴാഴ്ച ഒമ്പതര മണിവരെ സുഹൃത്തുക്കള്‍ക്കൊപ്പമുണ്ടായിരുന്ന ജിബിന്‍ രാത്രി വീട്ടിലേക്ക് പോയതായിരുന്നു. ശേഷം രാത്രി ഒരു മണിയോട് കൂടി സ്‌കൂട്ടറെടുത്ത് പുറത്തേക്ക് പോയി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top