Breaking News

വനിതാ പൈലറ്റിനെ അപമാനിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ടാക്സി ഡ്രൈവർ വനിതാ പൈലറ്റിനെ അപമാനിച്ചതായി പരാതി. ഹോട്ടലിലേക്ക് പോകാൻ വാഹനം കാത്ത് നിൽക്കവേ ആണ് സംഭവം.ദില്ലി സ്വദേശിയായ പൈലറ്റിനോട്
ടാക്സി ഡ്രൈവർ അശ്ളീല പരാമർശം നടത്തി. ഇന്നലെ രാത്രി 11.15 ന് ആയിരുന്നു സംഭവം.വലിയതുറ പോലീസ് കേസെടുത്തു. വനിതാ ദിനത്തിലാണ് സംഭവം.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ഹോട്ടല്‍ റൂമിലേക്ക് പോകാന്‍ വാഹനം കാത്തുനിന്ന ദില്ലി സ്വദേശിനിയായ വനിതാ പൈലറ്റിനെയാണ് അജ്ഞാതനായ ഒരാള്‍ അശ്ലീല പരാമര്‍ശം നടത്തി അപമാനിച്ചത്. വിമാനത്താവളത്തിലെ തിരക്കേറിയ ഭാഗത്ത് വച്ചാണ് സംഭവം എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. 

 ദില്ലിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ സെക്കന്‍ഡ് പൈലറ്റായാണ് യുവതി എത്തിയത്. വിമാനം  ലാന്‍ഡ് ചെയ്ത ശേഷം പുറത്തേക്ക് വന്ന ഇവര്‍ ഹോട്ടലിലേക്ക് പോകാനായി ടാക്സിക്കായി കാത്തുനില്‍ക്കുന്നതിനിടെയാണ് ഒരു ടാക്സി ഡ്രൈവര്‍ യുവതിക്ക് അടുത്ത് എത്തി അശ്ലീല പരാമര്‍ശം നടത്തിയത്. 

സംഭവമുണ്ടായ അപ്പോള്‍ തന്നെ യുവതി എയര്‍പോര്‍ട്ട് അധികൃതരെ അറിയിച്ചെങ്കിലും അതിനോടകം തന്നെ ടാക്സി ഡ്രൈവര്‍ സ്ഥലത്ത് നിന്നും കടന്നു കളഞ്ഞിരുന്നു. പിന്നീട് യുവതി ഇ-മെയില്‍ മുഖാന്തരം നല്‍കിയ പരാതി വിമാനത്താവള അധികൃതര്‍ വലിയതുറ പൊലീസിന്  കൈമാറി. പരാതിയില്‍ കേസ് എടുത്ത പൊലീസ് യുവതിയെ വിളിച്ചു വരുത്തി മൊഴി എടുത്തു. വിമാനത്താവളത്തിലെ പിക്കപ്പ് പോയന്‍റില്‍ വച്ചാണ്  മോശമനുഭവമുണ്ടായത് എന്നാണ് മൊഴിയില്‍ യുവതി പറയുന്നത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top